ഞാനും അവരും

​അവൾ കരയുന്നത് എനിക്ക്  കേൾക്കാം.പക്ഷെ എന്റെ ആത്മാവിലെ മുറിവിൽ കൈ പൊത്തി ഞാൻ കരയുന്നത് ..അത് ആര് കേൾക്കും.അവളുടെ തേങ്ങലുകൾ നിലയ്ക്കുന്നില്ല, ഞാൻ കണ്ണുകൾ അടച്ചു ,മനഃശാസ്ത്രഞ്ജന്റെ കസേരയ്ക് അരികിൽ ഇരിക്കുന്ന എന്നെ ഞാൻ കണ്ടു .അമ്മയ്ക്കും അച്ഛനും നടുവിൽ ഇരിക്കുന്ന എന്നെ ഞാൻ കണ്ടു .ഒരു മേശയ്ക്കിപ്പുറം പുസ്തകങ്ങളിൽ കണ്ണീരു പടർത്തുന്ന എന്നെ ഞാൻ കണ്ടു..കണ്ണുകൾ അമർത്തി അടച്ചു..തുറന്നു…അവളോട് ഞാൻ പറഞ്ഞു -“ഞാൻ മനസിലാക്കുന്നു കൊച്ചെ , മനുഷ്യർ അല്ലെ നമ്മൾ എല്ലാവരും ,നീ പൊയ്ക്കോ ..അയാളോട് ഞാൻ അന്വേഷിച്ചു എന്ന് പറയുക …ഗുഡ് ബൈ മോളെ “. ഞാൻ ഫോണിനെ നിശബ്ദമാക്കി …പതിയെ ഞാൻ വീടിനു പുറത്തേക്ക് ഇറങ്ങി നടന്നു …വീടുകളും സ്വപ്നങ്ങളും പുറകിൽ ആയപ്പോ ഞാൻ നിന്നു ..എന്റെ ഓർമകളിലെ എന്നെ ഞാൻ കാണുന്നുണ്ട് അവർ എന്നെ നോക്കി…അവർ നെഞ്ചിൽ അമർത്തി പിടിച്ചു …ഞാൻ ഉറക്കെ ഉറക്കെ കരഞ്ഞു ..

Advertisements

എന്റെ സ്വപ്നം

എനിക്ക് ഒരു സ്വപ്നം ഉണ്ട്.അത് സാക്ഷാത്കരിക്കാൻ എനിക്ക് നിന്നോട് ചിലതു പറയുവാൻ ഉണ്ട്.നീ എന്നോട് കൂടി കാണുന്ന സ്വപ്‌നങ്ങൾ വിസ്‌മൃതിയിൽ ഒടുങ്ങട്ടെ.നീ ഒടുവിലൊരു കത്തിയെടുത്ത് നിന്റെ കഴുത്തിൽ അമർത്തുക,നിനക്കു ജീവിക്കാൻ ഉള്ള ആർത്തി അപ്പോഴും തോന്നുന്നു എങ്കിൽ നീ ജീവിക്കുക.ഞാൻ കടന്നുപോകുകയാണ്,ഞാൻ മറന്നു പോകുകയാണ് ജീവിക്കാൻ,ഞാൻ മരിച്ചുപോകുകയാണ്.