ഞാൻ

​ഞാൻ ആരാണ് എന്റെ അച്ഛനും അമ്മയും അവരുടെ അച്ഛനും അപ്പൂപ്പന്മാരും ഒക്കെ ഞാൻ എന്ന ബിന്ധുവിൽ അവസാനിക്കുമ്പോൾ …അവരിൽ നിന്നും ഞാൻ ആരാണ് എന്ന ചോദ്യത്തിന് എന്ത് ഉത്തരം ആണ് എനിക്ക് നേടാൻ ഉള്ളത്..ഞാൻ എന്ന അനുഭൂതി എവിടെ നിന്ന് ഉത്ഭവിക്കുന്നു..ഞാൻ എന്ന സത്വബോധം എവിടെ തുടങ്ങുന്നു എന്റെ ത്വക്കിൽ പുറമെ എവിടെ അവസാനിക്കുന്നു..ഞാൻ ഞാൻ എന്ന വക്കിൽ എവിടെ ഞാൻ മാത്രമാകുന്നു..എവിടെ ഞാൻ എന്റെ എന്ന വക്കിൽ അവസാനിക്കുന്നു..ഒടുവിൽ ഞാൻ നീ ആയി മാറുന്നു നേരങ്ങളിൽ , ഇടങ്ങളിൽ എന്റെ ഞാൻ എവിടെ നഷ്ടമാകുന്നു..ഞാൻ ഓർമകളിൽ   ഞാൻ ആണോ നീ ആണോ..ഞാൻ പ്രതീക്ഷകളിൽ ആര് ആയി മാറുന്നു..ഞാൻ ഞാൻ ഞാൻ ആര് ..അതിനു ശേഷം ചോദ്യചിന്ഹം എവിടെ തുടങ്ങുന്നു എവിടെ തീരുന്നു..അനാധിമധ്യാന്തം ഞാൻ ഞാൻ ഞാൻ അലയൊലികൾ കേൾക്കുന്നുണ്ട്…എവിടെ തീരുന്നു എവിടെ തുടങ്ങുന്നു…

Advertisements

നമ്മൾ

​നിന്റെ നെറ്റിയിൽ പതിയെ ചുംബിച്ചു , ഞാൻ നിന്നെ എന്‍റെ നെഞ്ചിൽ  ചേർത്ത പിടിച്ചു ,ചുറ്റും നോക്കി നിൽക്കുന്ന നമ്മളെ ആക്രമിക്കാൻ വാളുകളുമായി  നിൽക്കുന്ന ഒരു ജനതയെ നോക്കി പുഞ്ചിരിക്കണം… എന്നെ അമർത്തിപിടിച്ചോളൂ  കൊച്ചെ..എനിക്ക് ധൈര്യത്തിനായി..നമുക്ക്  ഒരുമിച്ചു ചിരിക്കാം..പിന്നീട് അവരുടെ ഇടയിലേക് ഇറങ്ങി നടക്കാം..അവരുടെ ശിലാപതക്കങ്ങൾ..ദൃഷ്ടി ശാപങ്ങൾ..നമുക്കു ചിരിക്കാം..വേദനയിൽ കണ്ണുകൾ അടയ്ക്കാം..പക്ഷെ അപ്പോഴും നമ്മുടെ ചുണ്ടിലെ പുഞ്ചിരി, നമ്മുടെ പിരിയാത്ത ചുംബനം അത്  നമ്മുടേത് മാത്രം..അവർക്കു  ഒരിക്കലും  കവർന്നെടുക്കാൻ കഴിയില്ല..ആ ബോധം..അത് ആണ്   നമ്മൾ..