ജീവന്റെ അർത്ഥം

“ദിനേശാ എനിക്ക് ആളെ സാധനം കിട്ടണം, ഇല്ലേല് ഞാൻ ഇങ്ങടെ വീട്ടിലോട്ടു ആങ്‌ വരും, എനിക്ക് വേറൊന്നും ഇല്ലാട്ടാ”

“ജോയേ നീ ഇങ്ങനെ പറയല്ലേട്ടോ, നമ്മ ഇന്നലെ കൂടി ഒരുമിച്ച വലിച്ചതല്ലേടോ, എനിക്കാ ഇച്ചേകൂടി സമയം താടോ”

“ഇല്ലാന്റ മോനെ, നമ്മള് സമയം തരാന് വെക്കണങ്ങില് നമുക്കു സമയം തരാൻ മോളി പറയണം”

“മോളി ഇയാളുടെ ഭാര്യ അല്ലെടോ, പറയെടോ ഒന്നു എനിക് വേണ്ടി”

“പറഞ്ഞതാടോ, അതാ ഇന്നലെ ഞാൻ പുറത്ത്, നമ്മൾ ഇന്നലെ വലിച്ചില്ലേ.. ഞാൻ പുറത്തു അതോണ്ട് മ്മ വലിച്ചു”

“ഇന്റെ പെണ്ണ് ആള് ഒരു ടൈപ്പ് ആണല്ലോ” 

“എന്റെ പെണ്ണ് എങ്ങനെ ആയിക്കോട്ടെ, ഈ ആ സാധനം എടുത്തു വയ്ക്ക് ട്ടാ..വയ്ക്കണം ട്ടാ”

“നീ പേടിപിക് ണാ.. എന്നെ..നീ..ഒന്നു പോടാ ഉവ്വെ” 

“ദിനേശാ വേണ്ടാ ട്ടാ..നീ ഞൊണ്ടി കളിക്കല്ലേ..കളി വേണ്ടാട്ട”

“നീ പോടാ ചെള്ള് ചെക്കാ..നീ പൂ..നീ പോയേ”

“ഡാ കോപ്പേ നാളെ ഞാൻ വരുമ്പോ സാധനം ഇല്ലാ ങ്ങി ..ദിനേശാ നീ വെഷമിക്കും..നന്നായി വെഷമിക്കും”

“എന്നാ ഇയാള് എന്റെ കൈയിൽ നിന്ന് ഒന്നു വാങ്ങും..കാണട്ടെ”

ആക്രോശങ്ങൾ ഉയർന്നു, കൈകൾ ഉയർന്നു, ശരീരങ്ങൾ മൽപിടിത്തത്തിൽ ഏർപ്പെട്ടു. അവിടെ ഇവിടെ ആയി ചെറുപലഹാരങ്ങളുടെയും ചെറുപുഞ്ചിരിയുടെയും അകമ്പടി ഓടെ ആളുകൾ ഇതെല്ലാം കണ്ടുനിന്നു.പതിയെ കാരഘോഷങ്ങൾ ഇവിടെ ഒക്കെയോ ഉയർന്നു കേട്ടു. പൊടുന്നനെ എവിടെയോ ഉള്ള TV ഇത് ആരോ ഒരാൾ നിലവിളിച്ചു..”ലോകം അവസാനിക്കുന്നു. ഭൂമിയിൽ ജീവൻ അവസാനിക്കുന്നു”. പുറകെ ചില നിലവിളികളുടെ ചിത്രങ്ങൾ, രക്തം കറ മാത്രമുള്ള ചില ദൃശ്യങ്ങൾ, തകർച്ചയുടെ പാരമ്യത്തിൽ ഒറ്റപ്പെടലിന്റെ,നിസ്സഹായതയുടെ മാത്രം കണ്ണുകൾ..TV കണ്ടു നിന്നവർ പക്ഷെ..അവർ കരഞ്ഞില്ല,ചിരിച്ചില്ല..പതിയെ അവർ കൂട്ടം വിട്ട് പോയി..ആക്രോശങ്ങൾ, കാരഘോഷങ്ങൾ,അക്രമത്തിന്റെ നിലവിളികൾ എല്ലാം എല്ലാം നിശബ്ദതയിൽ ഏകീകൃതമായി. അങ്ങനെ നിശബ്ദത മാത്രം ആയി. 

“ജോയിയെ നമുക്കു ഒരെണ്ണം വലിച്ചാലോടാ” 

“ആഹ് മോളി..”

ജീവന്റെ അർത്ഥം ഇവിടെ അവസാനിക്കുന്നു.

Advertisements

From thoughts 1: Collective identities

I am a living being, I am a mammal, I am a human being, I am cognitive, I am Indian – the effort to project our identity to collective forms seems to be a basic feature of our survival. The collectivism promoted by the social setup or individualism supported and nurtured by certain societies , the society seems to have some sort of collective identity in terms of religion,race,color or some attribute based on which we form collective identities. 

It might be a natural decision of an evolutionary species to keep in check the radical growth of disorder in our society thereby keeping in control the predictability associated with our system. 

The identities ,the crisis associated with identities, and friction between various collective identities can create various different patterns of human society.This is observed by an individual when he plays his role in a group.

The collective identities can provide an individual some kind of role which will allow him to perceive an end to journey. A kind of elegant full-stop to a poignant poem and falling for the pit is every poet’s dream. 

The ever-changing​ role and identities in an individual can bring about radical changes in one’s behaviour .

A little

Little is known, but a little is known

The world is hungry and yet we yawn

Because we know a little that little is known

Where we are, from where we came are

questions to sleep ,we are alone yet we are not

We made ourselves yet we are  unsure

Little is known, because a little is known.

Die hard my thoughts,for it time for new to be born

Yet I weep for my thoughts because what am I

They only know that

Little is known about a little is known.

വൈഗ

“ഇന്നലെ ഞാൻ നിന്റെ വാതിലിൽ മുട്ടിവിളിച്ചായിരുന്നു. എന്തേ നീ കേട്ടില്ലേ,ഉറങ്ങി പോയോ?” ഉത്തമന്റെ ചോദ്യം ഇങ്ങനെ ആയിരുന്നു. അതെന്നും വൈഗയോട് അവൻ അങ്ങനെയേ തുടങ്ങിയിരുന്നുള്ളൂ. ചോദ്യങ്ങളുടെ കുശലാന്വേഷണം,നോട്ടം തെറ്റാതെ മുർച്ചയില്ലാതെ തെല്ലൊരു അലസതയോടെ നീങ്ങുന്ന കണ്ണുകൾ, ഉത്തരം പ്രതീക്ഷിക്കാതെ അയാൾ ഇങ്ങനെ എന്നും വൈഗയോട് അയാൾ ചോദിക്കും. വൈഗ ഉത്തരം പറയാതെ മുന്നോട്ടു നടന്നു. അവൾ മനസിൽ പറഞ്ഞു “അയാളോട് എന്തിന് ഉത്തരം പറയാതെ പോണം, ഒന്നുമില്ലെങ്കിലും അയാൾ ഈ നാടിന്റെ ആസ്ഥാന ഭ്രാന്തൻ അല്ലെ, ഞാൻ ഈ നാടിന്റെ ആസ്ഥാന അഭിസാരികയാകും”. ചിന്തയിൽ അഭിരമിച്ചു പതിയെ ചിരിച്ച് തല ഉയർത്തി കണ്ണുകൾ ഉടക്കിയത് നാട്ടിലെ ക്ഷേത്രത്തിലെ ആസ്ഥാന നമ്പൂരിയുടെ കണ്ണുകളുമായി. “വൈഗ കുട്ടി, ഞാൻ ഇന്ന് വരുട്ടൊ. നമുക്കു ഇന്ന് കെങ്കേമം ആക്കണം” വൈഗ കഠിന സ്വരത്തിൽ തന്നെ പറഞ്ഞു “പറ്റു തീർക്കാതെ ഇയാള് എന്റെ ചൂട് പറ്റാമെന്നു കരുതണ്ട” “എന്താടി ഇങ്ങനെ, നിനക്കു വേണ്ടി ഞാൻ എന്നും ഈശ്വരനോട് പ്രാർത്ഥിക്കാറുണ്ട് മോളെ, നീ വായോ, അർച്ചനയ്ക് രസീത് ഒന്നും വേണ്ട.ഞാൻ ഇല്ലെടോ” “ലൂയി, വേണ്ട, അതിപ്പോ ഈശ്വരൻ ആണേലും പറ്റു തീർക്കാതെ എന്റെ പുതപ്പും പുറവും ഞാൻ തരില്ല” അല്പം അകലെയായി തെങ്ങിൽ നിന്ന് ഇറങ്ങി വന്ന ആസ്ഥാന തെങ്ങുകയറ്റകാരൻ ജിഷ്ണു ഉറക്കെ ചോദിച്ചു “എന്താ നമ്പൂരി പ്രശ്നം” നമ്പൂരി ഉറക്കെ പറഞ്ഞു ” വൈഗ ഇപ്പോ വന്നു വന്നു മനുഷ്യപെറ്റു ഇല്ലാണ്ടായി മാറിയിരികണ് ജിഷ്ണുവേ. ഇത്തിരി ഉറങ്ങാൻ സ്ഥലത്തിന് പറ്റു മുഴുവൻ തീർക്കണം എന്നു” ജിഷ്ണു പറഞ്ഞു “നമ്പൂരി നിങ്ങൾ ഞങ്ങടെ പാർട്ടിയിൽ ചേര്, വൈഗയുമായി ഒരു മാസം ഫ്രീ ആയി നൽകുന്നുണ്ട് ഞങ്ങൾ” വൈഗ ഇടപെട്ടു “അതിന്റെ കാര്യം, നിന്റെ പാർട്ടി പ്രസിഡന്റ്നെ ഞാൻ കാണാൻ ഇരിക്കുവാ,  ജിഷ്ണുവേ, അതിന്റെ പൈസ ഇതേവരെ കിട്ടിയില്ല കേട്ടോ, അത് മാത്രല്ല എനിക്ക് ഫ്രീ ഇൻഷുറൻസ്, ഫ്രീ മെഡിക്കൽ ചെക്ക്പ് എന്നൊക്കെ പറഞ്ഞതാ,ഞാൻ അതിപ്പോഴും എന്റെ കാശ് കൊടുത്ത്‌ തന്നാ ചെയ്യുന്നേ.” ജിഷ്ണു പറഞ്ഞു “ക്ഷമിക്ക് എന്റെ വൈഗ, പുള്ളി അങ്ങേരുടെ മകന്റെ കല്യാണത്തിന് പുരുഷധനം ഉണ്ടാകുവാനുള്ള ശ്രമത്തിലാണ്, അത് കഴിഞ്ഞു നിന്നെ വന്നു കാണും..എല്ലാം ശരിയാകും” നമ്പൂരി ഇടപെട്ടു “അതൊക്കെ പിന്നെ, ഇന്ന് രാത്രി കൂടി വൈഗ..നല്ല കുട്ടിയല്ലേ” പതിയെ ചുണ്ടു കോടിച്ചു ജിഷ്ണു തെങ്ങിനെ വെട്ടി വീഴ്ത്താൻ എന്ന പോലെ നടന്നു അകന്നു. വൈഗ പറഞ്ഞു “ജിഷ്ണു നീ രക്ഷപെട്ടല്ലേ, കൊള്ളാം.. ഓ..ലൂയി ഇന്ന് പറ്റില്ല, ഇന്ന് ഞാൻ ഒരാൾക്കു അവസരം കൊടുത്തു കഴിഞ്ഞു, നാളെ കാശും കൊണ്ട് വരൂ, നമുക്കു നോക്കാം” ലൂയി നമ്പൂരി പറഞ്ഞു “ആഹ്..ഇനി ദേവിയുടെ ആഭരണം വല്ലോം വിൽക്കാം, അല്ലാതെങ്ങാനാ”

വൈഗ ഒന്നും കേൾക്കാൻ നിൽക്കാതെ നടന്നു .