കാത്തിരിക്കുന്നു ഞാൻ

ഒരു വേള എന്നിലെ നിന്നെ ഞാൻ ബലി നൽകിയില്ലെങ്കിൽ,

ഒന്നിനുമില്ലാതെ നിഷ്പ്രഭം ആകുമെന്ന് ,

തളർന്നിരിക്കുന്നു ഞാൻ, കിതയ്ക്കുന്നു,

ഒഴുക്കിന് എതിരെ ഓടിയില്ല, ഒടിയുമ്പോഴെല്ലാം നിവർന്നതുമില്ല,

പിന്നെ ഒടുവിൽ എന്റെ ഇരുണ്ടമുറിയിൽ, കണ്ണുനീർ പൊഴിച്ചതും ഇല്ല,

കരുതുകയാണ് ഞാൻ, കരുത്തു നേടുകയാണ് ഞാൻ,

ഓർമകൾ അടുക്കി വെച്ചു, എന്റെ ആത്മബോധം നിവർത്തുകയാണ് ഞാൻ,

വിറകുകൾ അടുക്കി തയാറെടുകയാണ് ഞാൻ,

അഗ്നി ഒരല്പം പകരാൻ നേരം കാക്കുയാണ് ഞാൻ,

നിസാരജന്മമെങ്കിലും അനിതരസാധാരണമല്ലെങ്കിലും,

കരുതുകയാണ് ഞാൻ, കാത്തിരിക്കുകയാണ് ഞാൻ,

ഓർമിപ്പിക്കുന്നു ഞാൻ – നിന്നെയും എന്നെയും, കണ്ണിനെയും കാതലിയെയും, ആണിനേയും പെണ്ണിനേയും, പ്രകൃതിയെയും

കാത്തിരിക്കുന്നു ഞാൻ, കരുതിയിരിക്കുന്നു ഞാൻ,

മനുഷ്യനാണ് ഞാൻ, മല്ലിട്ടയുദ്ധങ്ങൾ ഒക്കുമേ തോറ്റിറ്റിട്ടും,

തോൽകാതെ, കാത്തിരിക്കുന്നു ഞാൻ, കരുത്തിയിക്കുന്നു ഞാൻ,

ഈ വിശ്വപ്രപഞ്ചം ചാരസാദ്രശ്യമാക്കാൻ,

ജീവനവീഥിയിൽ കൈകൂപ്പിനിന്നു, എന്നിലെ എന്നെ, നിന്നിലെ നിന്നെ ആഹുതി ചെയ്തു,

പിന്നെ ജീവാത്മാവിലെ ഒരു ബാഷ്പാകണമായി,

ഒടുവിൽ സംസ്കാരസഞ്ജയ മോഹനകാവ്യമാകുകിൽ,

സദയം എടുത്തുകൊള്ക, സദയം ക്ഷണനം ചെയ്തുകൊള്ക,

കാത്തിരിക്കുന്നു ഞാൻ,