തീരുമാനങ്ങൾ

“സഖാവേ, എനിക്ക് മടുത്തു , എന്തെങ്കിലും ഒന്ന് ചെയ്യൂ” അവൾ പരിതപിച്ചു. കുറച്ചു നാളുകൾക്കു ശേഷം അയാൾക്കു സിഗരറ്റ് വാങ്ങി കൊടുത്തു അവൾ. നിസ്സംഗതയോടെ അതിന്റെ അലസമായ പുകചുരുളകളിൽ ജീവന്റെ ശൂന്യത ആസ്വദിക്കാൻ തുടങ്ങിയതാണ് അയാൾ. “സഖാവേ കേൾക്കുന്നുണ്ടോ”. അയാൾ കേൾക്കുന്നുണ്ടോ എന്നുപോലും അവൾക്കു ഉറപ്പില്ല. “സഖാവേ..അയാൾ ഇന്നും..” അവളുടെ വാക്കുകളിൽ ആർദ്രത പടരുന്നുണ്ട്. അയാൾ പക്ഷെ ആ പുകചുരുളകളിൽ ആയിരുന്നു, അവ അയാളോട് സംസാരിക്കുന്നുണ്ട്, അവ ചില കഥകൾ പറയുന്നുണ്ട്, അവ കണ്ണീരു പൊഴിക്കുന്നുണ്ട്, അയാളുടെ ഓർമകൾ ആ പുക ചുരുളുകൾ കൊണ്ട് ചില കഥകൾ ആടുന്നുണ്ട് മനസ്സിൽ. അയാളുടെ കണ്ണുകൾ നിറയുന്നുണ്ട്. അയാൾ കണ്ണുകൾ പതിയെ അടച്ചു. അവൾ അയാളെ കടുത്ത ദേഷ്യത്തോടെ നോക്കി, നടുനിവർത്തി തന്റെ ചുറ്റുപാടുകളിലേക്ക് അലസമായി നോക്കി. അവൾ മൗനം പൂണ്ടു, പക്ഷെ അവളുടെ കണ്ണുകളിൽ ആർദ്രത മറഞ്ഞുപോയിരുന്നു. ആ വികാരം, ആ വിചാരം, അതാണ് എന്നും വിപ്ലവത്തിന്റെ ശംഖൊലികളായി മാറിയിട്ടുള്ളത്.

Advertisements

Lost myself

Everyday I stream myself,my most public self to humanity thinking that they would care. In moments of excruciating pain, I look into a mirror, filled with tears, with blood running dry out of the wounds , i smile. During those moments, i frequently stumbled upon the endearing realisation, that, even I don’t care. I cried without sounds and broke myself out of the mirror, decided to kill myself and then laughed a lot. 

I decided to kill the entire world.

കശാപ്പുശാല

തിരിച്ചു കിട്ടാനുള്ള കാശിനായി കശാപ്പുശാലയിൽ എത്തി അയാൾ. മൂറച്ചയുള്ള കത്തി ചൂണ്ടി കാശു വേണോ എന്ന് ചോദിച്ചു കശാപ്പുകാരൻ. കഴുത്ത് താഴ്ത്തി വെച്ചു കൊടുത്തു അയാൾ. അടുത്ത നിമിഷം കശാപ്പുകാരൻ ചിരിച്ചുകൊണ്ട് കഴുത്തിൽ ആഞ്ഞു വെട്ടി. ഒരു  വെട്ടിൽ തല മുറിഞ്ഞു വീണില്ല. അല്പം അലോസരത്തോടെ വീണ്ടും ആഞ്ഞു വെട്ടി. സമാധാനം..തലയും ഉടലും രണ്ടായി. അയാൾ തലയും ഉടലും വേർപെടുത്തി, തൊലിയും മുടിയും ചവറ്റുകുട്ടയിൽ തള്ളി. പിന്നീട്‌  അയാളുടെ ശരീരം വിൽക്കാനായി കൊളുത്തിൽ തൂക്കി. ഇത് കണ്ടു നിന്ന നാട്ടുകാർ കയ്യടിച്ചു, ശവശരീരത്തിൽ നിന്നു മാംസം കണ്ടെത്താനുള്ള കഴിവിനെ വാനോളം പുകഴ്‌ത്തി. പലരും മുന്നോട്ടു വന്നു മാംസം വാങ്ങാൻ ലേലം നടന്നു. ഇത് കണ്ടു നിന്ന കഥാകാരൻ അത് അപ്പോൾ തന്നെ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. ലേലത്തിന്റെ ബഹളത്തിന്റെ ഇടയിലും തന്റെ കഥയ്ക്ക് കിട്ടും എന്നുറപ്പുള്ള അവാർഡ് ആലോചിച്ചു കൊതിയോടെ കശാപ്പുശാലയിൽ നിന്നു അല്പം മാംസം വാങ്ങി വീട്ടിലേക്ക് നടന്നു. കശാപ്പുകാരൻ സന്തോഷത്തോടെ അത് വാങ്ങി മേശയ്ക്കു താഴെ വെച്ചിരുന്ന സഞ്ചിയിൽ നിക്ഷേപിച്ചു എന്നിട്ട് നടന്നുവരുന്ന ലേലത്തിന്റെ ഉയരുന്ന തുകയുടെ വലിപ്പത്തിൽ മനസിൽ മറ്റൊരു കഥ രചിച്ചു. ആ കഥയിൽ അയാളുടെ നക്ഷത്ര കശാപ്പുശാലയുടെ മുൻപിൽ ഒരു ചിത്രം..അതിൽ പലിശകാരന്റെ ചിത്രം..പിന്നെ ഒരു അടികുറുപ്പ് -ഈ കടയുടെ ഐശ്വര്യം. പറ്റുമെങ്കിൽ അയാളുടെ കുടുംബത്തിനെ ദത്തെടുക്കണം.അവരും സന്തോഷിക്കട്ടെ എന്നയാൾ കരുതി.

ഭംഗി

ഇന്നലെ ഈ വഴി കടന്നുപോയവർ മുറുക്കി തുപ്പിയ പാടുകൾ നിലത്തു കട്ടപിടിച്ചു കിടപ്പുണ്ട്. തെല്ലൊരാലസ്യത്തോടെ അവയെ നോക്കി ഇരുന്നു ഞാൻ .എന്തു ഭംഗിയാണ്‌ അതിലെ ഓരോ ആകൃതിയും. ഒരു കലാകാരന്റെ നിനവുകളിൽ നിന്നു പകർത്തിയപോലെ നിലത്ത്‌ പടർന്നു ചരിഞ്ഞു കിടക്കുന്ന ആ മനോഹരമായ കളങ്ങളിൽ വശ്യമായ എന്തോ ഒന്ന് ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നു എന്നു തോന്നി. അപൂർണ്ണമായ ചിലതു ഞാൻ കണ്ടു. ഞാൻ പതിയെ തറയിൽ കിടന്ന ബ്ലേഡ് കൊണ്ട് എന്റെ കൈയിൽ ഒരു ആകൃതി വരച്ചു, അവയിൽ നിന്ന് തുളുമ്പി പുറത്തേക്കു പായുന്ന രക്‌തം കൊണ്ടു അവ ഞാൻ പൂർത്തിയാക്കി. എന്തു ഭംഗിയാണ്‌ അവയ്ക്ക്.

ചിരികൾ

“ഡാ എനിക്ക് ഒരാളെ ഇഷ്ടമാണ്, നിന്നോട് ഇത് എങ്ങിനെ പറയും എന്നാലോചിച്ചു ഞാൻ.. എനിക്കിനി വയ്യ..I am sorry” . അവൾ അത് പറഞ്ഞു തീരുംമുന്പേ തന്നെ അവന്റെ കണ്ണുനീരിന്റെ ഉറവ അണപൊട്ടി ഒഴുകിത്തുടങ്ങി.”നീ എന്താ ഇങ്ങനെ പെണ്ണേ,  ഏഹ്”. അവൾ അങ്ങു ചിരിച്ചു പോയി.”അയ്യേ,ഞാൻ ഒരു നമ്പർ ഇട്ടത് അല്ലെടാ” അവൻ കരച്ചിൽ അടക്കാൻ പാടുപെട്ടു.”കഷ്ടം, നീ എന്താ പൊട്ടൻ ആണോ” ആ ചോദ്യത്തിന് ഉത്തരമായി അവൻ ചോദ്യരൂപേണ അവളെ നോക്കി. “നിന്നോട് ഞാൻ പറഞ്ഞത് കേട്ടിട്ടു നിനക്കു തോന്നിയില്ലേ, ഞാൻ ചുമ്മാ പറ്റിക്കണത് ആണെന്ന്”.പതിയെ ചിരിച്ചു കൊണ്ട് അവൻ മുഖം തുടച്ചു “ഓരോ നിമിഷവും എല്ലാരും പറ്റിക്കും, എന്ത് ചിന്തിക്കുന്നു, എനിക്കും അതു പറ്റും, പക്ഷേ, then why do we live, അങ്ങനെ ഒരു ലോകത്തു എനിക്ക് ജീവിക്കാൻ തന്നെ തോന്നുവോ” “ഇപ്പോ അങ്ങനെ അല്ലെ അപ്പൊ” അവൾ ചോദിച്ചു “ആ എനിക്ക് അറിഞ്ഞൂടാ” അവൻ ചിരിച്ചു,അതുകണ്ട് അവളും ചിരിച്ചു. രണ്ടു വ്യത്യസ്തമായ ചിരികൾ.

പൊട്ടനും ചേച്ചിയും

“നിനക്കു പത്താം തീയതി പോയാ പോരെ?” ചെറിയ നനവുള്ള ആ കണ്ണുകളിൽ നോക്കില്ല എന്നുറപ്പിച്ചാണ് ഞാൻ അന്ന് അവിടെ എത്തിയത്. കളിയാക്കലുകളും ചിരിയും ചിന്തയും കണ്ണുനീരും പകുതിയായും പലതായും പറഞ്ഞു തീർത്ത ആ ചെറിയ റൂമിൽ ഇരിക്കുക, ഒടുവിലത്തെ പങ്ക്‌ ചിരിയും കൊണ്ട് കണ്ണുനീര് കാണാതെ പോകണം. “ചേച്ചി അറിയില്ല..ഇന്ന് പോണം ചേച്ചി” “പൊട്ടൻ..നിനക്ക് പത്തിന് പോയ പോരെ” “എന്തോ ചേച്ചി,ഇന്ന് പോണം,പക്ഷെ മതിയായിരുന്നു” “മ്മ്” മറുപടി കിട്ടിയ ചെറിയ പരിഭവം എന്റെ മനസ്സിന്റെ ചില്ലുകൂട്ടിൽ ഞാൻ പ്രതീഷ്ട്ഇചു. “ചേച്ചി ഓർക്കണം എന്നെ, മറക്കരുത്‌..കരയണം ഞാൻ പോകുമ്പോ എന്നാലേ ഒരു സുഖം ഉള്ളു” “പോടാ പൊട്ടാ”.”ഞാൻ പോകുവാ കേട്ടോ ചേച്ചി”. വിറച്ച ശബ്ദത്തിൽ ചേച്ചി പറഞ്ഞു “പോടാ പൊട്ടാ”.

Gift

Man:”What gift do you need?”

Woman: “I want you to take me to a fish market or cemetery, it should have that typical stinking smell at its extreme level or take me to purana Dilli railway station where men and faeces are the same or take me to any waste disposal sites in Cochin.Take me to filthiest of the places.”

Man: “Why?..Then?”

Woman: “Tell me about me,tell me that you love me.I want to hear it”