ഇരുട്ട്

ഈ നിമിഷത്തിന്റെ ഇരുട്ടിൽ ഇന്നലെകളുടെ കാലടികൾ എനിക്ക് കേൾക്കാം.ഞാൻ അവളെ കെട്ടിപ്പിടിച്ചു, അയഞ്ഞ മനസിന്റെ കണ്ണികൾ ഇറുകെ പിടിച്ചു.അവൾ പറഞ്ഞു ‘നമുക്ക് പോകാം’.ഞാൻ അവളുടെ മാറിൽ എന്നെ തന്നെ ഒളിപ്പിച്ചു.അവളെ എന്നെ ചേർത്ത് പിടിച്ചു.എന്റെ നെറ്റിയിൽ കൈ വച്ചു.

നമ്മൾ

​നിന്റെ നെറ്റിയിൽ പതിയെ ചുംബിച്ചു , ഞാൻ നിന്നെ എന്‍റെ നെഞ്ചിൽ  ചേർത്ത പിടിച്ചു ,ചുറ്റും നോക്കി നിൽക്കുന്ന നമ്മളെ ആക്രമിക്കാൻ വാളുകളുമായി  നിൽക്കുന്ന ഒരു ജനതയെ നോക്കി പുഞ്ചിരിക്കണം… എന്നെ അമർത്തിപിടിച്ചോളൂ  കൊച്ചെ..എനിക്ക് ധൈര്യത്തിനായി..നമുക്ക്  ഒരുമിച്ചു ചിരിക്കാം..പിന്നീട് അവരുടെ ഇടയിലേക് ഇറങ്ങി നടക്കാം..അവരുടെ ശിലാപതക്കങ്ങൾ..ദൃഷ്ടി ശാപങ്ങൾ..നമുക്കു ചിരിക്കാം..വേദനയിൽ കണ്ണുകൾ അടയ്ക്കാം..പക്ഷെ അപ്പോഴും നമ്മുടെ ചുണ്ടിലെ പുഞ്ചിരി, നമ്മുടെ പിരിയാത്ത ചുംബനം അത്  നമ്മുടേത് മാത്രം..അവർക്കു  ഒരിക്കലും  കവർന്നെടുക്കാൻ കഴിയില്ല..ആ ബോധം..അത് ആണ്   നമ്മൾ..

എന്റെ സ്വപ്നം

എനിക്ക് ഒരു സ്വപ്നം ഉണ്ട്.അത് സാക്ഷാത്കരിക്കാൻ എനിക്ക് നിന്നോട് ചിലതു പറയുവാൻ ഉണ്ട്.നീ എന്നോട് കൂടി കാണുന്ന സ്വപ്‌നങ്ങൾ വിസ്‌മൃതിയിൽ ഒടുങ്ങട്ടെ.നീ ഒടുവിലൊരു കത്തിയെടുത്ത് നിന്റെ കഴുത്തിൽ അമർത്തുക,നിനക്കു ജീവിക്കാൻ ഉള്ള ആർത്തി അപ്പോഴും തോന്നുന്നു എങ്കിൽ നീ ജീവിക്കുക.ഞാൻ കടന്നുപോകുകയാണ്,ഞാൻ മറന്നു പോകുകയാണ് ജീവിക്കാൻ,ഞാൻ മരിച്ചുപോകുകയാണ്.

ഓവുചാൽ

അവനെ തിരക്കി ആ റൂമിൽ ചെന്ന പ്രായം ചെന്ന ആയക്ക് ആകെ കിട്ടിയത് ഒരു ചെറു കടലാസ് കഷ്ണമാണ്. ” ചേച്ചിയെ കാണണം” അതിലേക്ക് തുറിച്ച് നോക്കിയ അവർ പതിയെ മതിലിനോട് ചേർന്ന് നിന്ന് കരഞ്ഞു. അവരുടെ കണ്ണീര് ആ പഴയ മതിലിൽ കുറുകെ ഒരു ചാലു വെട്ടി മുന്നേറി. അവർ ശബ്ദമില്ലാതെ കരഞ്ഞുകൊണ്ടേയിരുന്നു. നിലയ്ക്കാത്ത  കണ്ണീരിന്റെ ചാല് ഒടുവിൽ നഗരത്തിന്റെ ഓവുചാലിലേക്കുള്ള വലിയ പാതയിലെത്തിെ. എത്ര വിചിത്രം മനുഷ്യന്റെ മലവും മൂത്രവും പിന്നെ കണ്ണീരും എല്ലാം ഇവിടെ തന്നെ.