ജലജ

വീട്ടിലേക്ക് വന്ന തനൂജിനോട് ജലജ പറഞ്ഞു “കാറ്റിനെ ശ്രദ്ധിച്ചേ, അതിൽ എന്തോ കേൾക്കുന്നില്ലേ, അത് എന്റെ കെട്ടിയോന്റെ ആ..ഇനി നീയും കൂടി”

Advertisements

ഓവുചാൽ

അവനെ തിരക്കി ആ റൂമിൽ ചെന്ന പ്രായം ചെന്ന ആയക്ക് ആകെ കിട്ടിയത് ഒരു ചെറു കടലാസ് കഷ്ണമാണ്. ” ചേച്ചിയെ കാണണം” അതിലേക്ക് തുറിച്ച് നോക്കിയ അവർ പതിയെ മതിലിനോട് ചേർന്ന് നിന്ന് കരഞ്ഞു. അവരുടെ കണ്ണീര് ആ പഴയ മതിലിൽ കുറുകെ ഒരു ചാലു വെട്ടി മുന്നേറി. അവർ ശബ്ദമില്ലാതെ കരഞ്ഞുകൊണ്ടേയിരുന്നു. നിലയ്ക്കാത്ത  കണ്ണീരിന്റെ ചാല് ഒടുവിൽ നഗരത്തിന്റെ ഓവുചാലിലേക്കുള്ള വലിയ പാതയിലെത്തിെ. എത്ര വിചിത്രം മനുഷ്യന്റെ മലവും മൂത്രവും പിന്നെ കണ്ണീരും എല്ലാം ഇവിടെ തന്നെ.

വരം

നൂറ്റാണ്ടുകൾ നീണ്ടു നിന്ന തപസ്സിന് ശേഷം അയാൾക്ക് മുന്നിൽ ദൈവം പ്രത്യക്ഷപ്പെട്ടു. നിതാന്തമായ പ്രണയം വരമായി ആവശ്യപ്പെട്ട അവന്റെ മുന്നിൽ നിന്ന് ദൈവം കണ്ണീരോടെ മറഞ്ഞു -ഒന്നും പറയാതെ, ഒന്നും ചെയ്യാതെ.അയാൾ വീണ്ടും തപസ്സ് തുടങ്ങി .