ചിരികൾ

“ഡാ എനിക്ക് ഒരാളെ ഇഷ്ടമാണ്, നിന്നോട് ഇത് എങ്ങിനെ പറയും എന്നാലോചിച്ചു ഞാൻ.. എനിക്കിനി വയ്യ..I am sorry” . അവൾ അത് പറഞ്ഞു തീരുംമുന്പേ തന്നെ അവന്റെ കണ്ണുനീരിന്റെ ഉറവ അണപൊട്ടി ഒഴുകിത്തുടങ്ങി.”നീ എന്താ ഇങ്ങനെ പെണ്ണേ,  ഏഹ്”. അവൾ അങ്ങു ചിരിച്ചു പോയി.”അയ്യേ,ഞാൻ ഒരു നമ്പർ ഇട്ടത് അല്ലെടാ” അവൻ കരച്ചിൽ അടക്കാൻ പാടുപെട്ടു.”കഷ്ടം, നീ എന്താ പൊട്ടൻ ആണോ” ആ ചോദ്യത്തിന് ഉത്തരമായി അവൻ ചോദ്യരൂപേണ അവളെ നോക്കി. “നിന്നോട് ഞാൻ പറഞ്ഞത് കേട്ടിട്ടു നിനക്കു തോന്നിയില്ലേ, ഞാൻ ചുമ്മാ പറ്റിക്കണത് ആണെന്ന്”.പതിയെ ചിരിച്ചു കൊണ്ട് അവൻ മുഖം തുടച്ചു “ഓരോ നിമിഷവും എല്ലാരും പറ്റിക്കും, എന്ത് ചിന്തിക്കുന്നു, എനിക്കും അതു പറ്റും, പക്ഷേ, then why do we live, അങ്ങനെ ഒരു ലോകത്തു എനിക്ക് ജീവിക്കാൻ തന്നെ തോന്നുവോ” “ഇപ്പോ അങ്ങനെ അല്ലെ അപ്പൊ” അവൾ ചോദിച്ചു “ആ എനിക്ക് അറിഞ്ഞൂടാ” അവൻ ചിരിച്ചു,അതുകണ്ട് അവളും ചിരിച്ചു. രണ്ടു വ്യത്യസ്തമായ ചിരികൾ.

നിസ്സഹായത

​ഉറക്കത്തിനിടയിൽ എപ്പോഴോ അവൾ ആ കോലാഹളത്തിന്റെ നിലവിളികളിൽ ഉണർന്നു. ഓഫീസിലെ തന്റെ റൂമിന്റെ വാതിൽ പാളി ഊക്കിൽ തള്ളി തുറന്നു താൻ എസ്.ഐ. ആണ് എന്ന് സ്വബോധത്തിൽ ഉറപ്പിച്ച്, വരവറിയിച്ച് കൊണ്ട് ചോദിച്ചു “എന്താടോ ഇവിടെ, എഹ്.. എന്ത് കോപ്പാണ്‌ ഇവിടെ നടക്കണത് എന്നു?” ഒരു നിമിഷത്തിന്റെ നിശബ്ദതയ്ക്കു  ശേഷം ഹെഡ് കൻസ്ട്രബിൾ ഫെർണാണ്ടസ് പറഞ്ഞു “മാഡം, അത്..ഇയാളുടെ പെങ്ങളെ കാണാതെ ആയി, അത് പരാതി എഴുതാൻ ചിലത് ചോദിച്ചപ്പോ ചൊറി മാഡം..അത് ഞങ്ങൾ ശെരിയാക്കാം..മാഡം റെസ്റ്റ് ..” “എന്താണ് താങ്കളുടെ പ്രശ്നം,പറയു നിങ്ങൾ” ലുങ്കി ഉടുത്തു വന്ന ശ്യാമപ്രസാദ് പതിയെ കൈ കൂപ്പി അവളോട് പറഞ്ഞു “എന്റെ പെങ്ങളൂട്ടി ..ഇന്ന് വന്നില്ല സാറേ.അവള് വന്നില്ല..അവള് വരുന്ന ബസിലും വന്നില്ല..എവിടെയും കണ്ടില്ല സാറേ..കണ്ടുപിടിച്ചു താ സാറേ..സാറേ..” കരഞ്ഞു കൊണ്ട് ആ 6 അടി ബലിഷ്ഠശരീരൻ അവളുടെ കാലിൽ വീണു. “എണീക്കു.. അയ്യേ താൻ..എന്താടോ എഹ്”. ആരായാലും തന്റെ കാലിൽ വീഴുമ്പോൾ കിട്ടുന്ന സുഖം, അതിൽ ഒരല്പം ആസ്വദിച്ചു, സന്തോഷിച്ചു അവൾ അയാളെ എഴുന്നേല്പിക്കാൻ പതിയെ ശ്രമിച്ചു കൊണ്ട് പറഞ്ഞു. “ഫെർന്നു, താൻ എന്തിനാടോ ഇയാളോട് എഹ്..ശ്ശെ എന്താടോ” “മാഡം അത്..” അവൾ അയാളെ പിടിച്ചു എഴുനേല്പിക്കാൻ ശ്രമിച്ചു, പക്ഷെ അയാൾ ആ കാലുകളിൽ കെട്ടിപ്പുണർന്നു കിടന്നു,അനക്കമില്ലാതെ, വിതുമ്പൽ ഇല്ലാതെ. അവൾ മനസിലാക്കി, അയാൾക്കു ബോധം നഷ്ടപ്പെട്ടിരിക്കുന്നു എന്ന്. “ഫെർന്നു ഇയാൾക്കു ബോധം പോയി,എടുത്തോണ്ട് ഹോസ്പിറ്റലിൽ പോടോ..ഓരോരോ പുലിവാലുകൾ” രണ്ടു പൊലീസുകാര് അയാളെ നന്നേ പണിപ്പെട്ടു അയാളെ ആ കെട്ടു അയയ്ക്കാൻ ശ്രമിച്ചു നോക്കി, സാധിച്ചില്ല, വിയർപ്പിൽ മുങ്ങി അവർ പരാജയപെട്ടു. അവൾ ദേഷ്യത്തോടെ ഒന്നു കുടഞ്ഞു, അയാൾ തെറിച്ചു വീണു അവളുടെ കാലുകളുടെ അപ്പുറത്തേക്ക്. അവളുടെ ചുണ്ടുകളില് ചെറുപുഞ്ചിരിയുടെ കുസുമദളം വിരിച്ചു. “എടുത്തോണ്ട് പോടെ ഇയാളെ വല്ല ഹോസ്പിറ്റലിലും..ഫെർന്നു, ഇയാളുടെ മകളുടെ കാര്യം അന്വേഷിക്കണം..അവൾ എവിടെയാ ജോലി ചെയ്യണേ, ബസ് കണ്ടക്ടർ, ഓഫീസിൽ അട്ടേണ്ടൻസ് ബുക്ക് എല്ലാം നോക്കിക്കോ..ഇയാൾ എണീക്കുമ്പോ നമുക്കു ഒരു ഉത്തരം ഉണ്ടാകണം” അയാളെ കൊണ്ടുപോകാൻ ഉയർത്തിയ പോലീസുകാരൻ പരിഭ്രമത്തിൽ പറഞ്ഞു “..ഇയാള് ചത്തു..സാറേ” “എന്താന്നു.. എഹ്ഹ്.. ദൈവമേ”.അയാളുടെ പൾസ്‌ പരിശോധിച്ച ശേഷം അവൾ പറഞ്ഞു “മരിച്ചു..താൻ ഇയാളെ ഹോസ്പിറ്റലിൽ കൊണ്ടുപോടോ..ദൈവമേ..ഫെർന്നു..ഇയാളുടെ മകൾ..ഇയാളുടെ വീട്ടിൽ അറിയിക്കണം..എവിടെയാ വീട്..നമുക്ക് പോകാം..താൻ വീട്ടിലോട്ട് പോ..ഞാൻ മകളുടെ ഓഫീസിൽ പോകാം..എവിടെയാ പറ..” “മാഡം, അത് അയാള് ഇവ്ടുത്തുകാരൻ അല്ല, അത് പിന്നെ..മാഡം..അയാളുടെ സ്ഥലം അത് അറിയില്ല..” “എഹ്? ഫെർണാണ്ടസെ പണി പാളും കേട്ടോ, താൻ എന്ത് തേങ്ങ ആഡോ ഇയാളോട് ഇത്രേം നേരം ഒലത്തിയെ..എഹ്” “മാഡം..അത് അയാള്..വന്നു കേറിയ മുതൽ ഇങ്ങനെ നിലവിളി ആയിരുന്നു..ഞങ്ങൾ അയാളെ ചോദ്യം ചെയ്ത് തുടങ്ങിയില്ല..അത്” “ഡോ…അയാളുടെ താൻ കണ്ടിട്ടുണ്ടോ അയാളെ, എഹ്..എവിടെയാടോ..എവിടുത്തുകാരൻ ആഡോ..എന്തേലും” “…മാഡം..അത്”. “ഡോ, അയാളുടെ മോളു.. അയാള്..എന്ത് ചെയുമെഡോ..” ഒരു നിമിഷം കുറ്റബോധം,നിസ്സഹായത മനസിൽ വല്ലാതെ ഒറ്റപ്പെടുത്തുന്നുണ്ട് തന്നെ എന്നറിഞ്ഞ അവർ കണ്ണുകൾ അടച്ചു. അവൾ മനസിൽ എന്തോ ഉറപ്പിച്ചു “ഫെർന്നു, താൻ ഓട്ടോ സ്റ്റാൻഡിൽ ഒന്നു അന്വേഷിക്, ഞാൻ ബസ് സ്റ്റേഷനിൽ പോവാം” “..മ്മ് മാഡം..പ്രശ്നം ആകുമോ” “താൻ ആദ്യം പറഞ്ഞത്‌ അന്വേഷിക്” അവൾ പറഞ്ഞു കൊണ്ട് മുന്നോട്ടു നടക്കാൻ ആഞ്ഞു, അവൾക്കു സാധിക്കുന്നില്ല, അവൾ പിന്നെയും പിന്നെയും ശ്രമിച്ചു, അവൾ അവളുടെ ശക്തി മുഴുവൻ എടുത്ത ശ്രമിച്ചു, കഴിയുന്നില്ല, ആരോ അവളുടെ കാലുകളിൽ ചങ്ങല കൊണ്ട് ബന്ധിച്ചിരികുന്ന പോലെ,ആരോ അതിൽ കെട്ടിപ്പുണർന്നു തെങ്ങുന്ന പോലെ..ഭയത്തോടെ അവൾ പറഞ്ഞു, “എനിക്ക് നടക്കാൻ കഴിയുന്നില്ല, എന്ത്..എനിക്കു എന്താ” പക്ഷെ അത് കേൾക്കാൻ ഫെർണാണ്ടസ് നിവർന്നു നില്പുണ്ടായിരുന്നില്ല. അയാൾ ബോധരഹിതനായി നിലം പൊത്തി. ഫെർണാണ്ടസ് മത്രമല്ല അവിടെ ഉണ്ടായിരുന്ന ഓരോ പോലീസുകാരും നിലം പൊത്തി.അവൾ നന്നായി ഭയന്നു, അവൾ വീണ്ടും വീണ്ടും ശ്രമിച്ചു, ഒന്ന് നടക്കാൻ,അനങ്ങാൻ, വിയർത്തു കുളിച്ചു..അവൾ ഒന്ന് ധീർഖമായി ശ്വസിച്ചു, ഭയം,നിസ്സഹായത അവളെ വല്ലാതെ പിടികൂടിയിരിക്കുന്നു. അവൾ വീണ്ടും ശ്രമിക്കാൻ ഉറപ്പിച്ചു മുന്നോട്ടു ആയാൻ തീരുമാനിച്ചു, ആ ചെറിയ സമയത്തിനു ഇടയിൽ എവിടെയോ എവിടെ നിന്നോഒരു ചെറിയ കരച്ചിൽ, ആത്മാവിന്റെ വിതുമ്പൽ കേട്ടു. അവൾ..അവൾ ഭയവിഹ്വലതയോടെ അത് കേട്ട് തരിച്ചു നിന്നു.

ശൂന്യം നിസ്സാരം

“നീ ഇന്നും ഉറങ്ങിയോ” അവൾ അങ്ങനെ ചോദിക്കുന്നുണ്ടാവും. തോൽക്കാതെ,നിലയ്ക്കാതെ മുഴങ്ങുന്ന ആ ഫോൺ കാളിന് അങ്ങേ തലയ്ക്കൽ മുഴങ്ങുന്ന അവളുടെ നെടുവീർപ്പു അയാൾക്കു ഇവിടെ കേൾകാം. അയാൾ പക്ഷെ സോഫയിൽ അമർന്നു കിടന്നുകൊണ്ട് പതിയെ ചിരിച്ചുകൊണ്ട്, ഒരു ചുംബനം ആകാശയാനത്തിലൂടെ അവൾക് അയച്ചു കൊടുത്തു. വിറയ്ക്കുന്ന കൈകൾ കൊണ്ട് അയാൾ പൊത്തി പിടിച്ചിരിക്കുന്ന ആ മുറിവിൽ നിന്നും പ്രവഹിക്കുന്ന രക്തം സോഫയുടെ വെളുത്തമടിയിൽ പടർന്നു. 

അയാൾ ചിരിച്ചു കൊണ്ട് സിഗരറ്റ് വലിച്ചു തീർക്കാൻ പാടുപെട്ടു. ശൂന്യമായ ജീവന് ചാരത്തിൽ ഒടുക്കം.