Book -1/പുസ്തകം -1: കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ

“ബൂർഷ്വാസിയുടെ പൊതുക്കാര്യങ്ങൾ നടത്തുന്ന ഒരു കമ്മറ്റി മാത്രമാണ് ആധുനികഭരണകൂടം.”

/*

ഇവിടെ ഞാൻ വായിക്കുന്ന പുസ്തകങ്ങളിൽ നിന്ന് എന്റെ മനസ്സിൽ കടന്നു കൂടിയ വാക്യശകലങ്ങൾ എഴുതി വെയ്ക്കുന്നു എന്ന് മാത്രം.

*/

നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ സമൂഹങ്ങളുടേയും ചരിത്രം വർഗ്ഗസമരചരിത്രമാണ്.

ബൂർഷ്വാസിയുടെ പൊതുക്കാര്യങ്ങൾ നടത്തുന്ന ഒരു കമ്മറ്റി മാത്രമാണ് ആധുനികഭരണകൂടം.

ബൂർഷ്വാസി അതിന് പ്രാബല്യം ലഭിച്ച പ്രദേശങ്ങളിലെല്ലാം തന്നെ, എല്ലാ ഫ്യൂഡൽ, പിതൃതന്ത്രാത്മക, അകൃത്രിമഗ്രാമീണബന്ധങ്ങൾക്കും അറുതിവരുത്തി

മനുഷ്യനും മനുഷ്യനും തമ്മിൽ, നഗ്നമായ സ്വർത്ഥമൊഴികെ, ഹൃദയശൂന്യമായ “രൊക്കം പൈസ”യൊഴികെ, മറ്റൊരു ബന്ധവും അതു ബാക്കിവെച്ചില്ല

ജോലി കിട്ടാൻ കഴിയുന്ന കാലത്തോളം മാത്രം ജീവിക്കുകയും തങ്ങളുടെ അദ്ധ്വാനം മൂലധനത്തെ വർദ്ധിപ്പിക്കുന്ന കാലത്തോളംമാത്രം ജോലി കിട്ടുകയും ചെയ്യുന്ന പണിക്കാരുടെ ഒരു വർഗ്ഗമാണ് തൊഴിലാളി വർഗ്ഗം.

വിപുലമായ തോതിൽ യന്ത്രങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടും തൊഴിൽ വിഭജനം നിമിത്തവും തൊഴിലാളികളുടെ വേലയ്ക്ക് എല്ലാ വ്യക്തിത്വവും, തൽഫലമായി തൊഴിലാളിയെ സംബന്ധിച്ചിടത്തോളം എല്ലാ ആകർഷകത്വവും നശിച്ചിരിക്കുന്നു.

സാമർത്ഥ്യവും അതു ചെയ്യാനാവശ്യമായ കരുത്തും ചുരുങ്ങിവരുന്തോറും, അതായത് ആധുനിക വ്യവസായം കൂടുതൽ വികസിതമാകുന്തോറും, പുരുഷന്മാർക്കു പകരം സ്ത്രികളെക്കൊണ്ടു പണിയെടുപ്പിക്കുകയെന്ന രീതി വർദ്ധിച്ചുവരുന്നു. തൊഴിലാളിവർഗ്ഗത്തെ സംബന്ധിച്ചിടത്തോളം പ്രായവ്യത്യാസത്തിനോ, സ്ത്രീപുരുഷഭേദത്തിനോ യാതൊരു സാമൂഹ്യസാധുതയുമില്ലാതായിത്തീരുന്നു.

ബൂർഷ്വാസയാണ് അനെതിരായി പോരാടാൻ ആവശ്യമായ ആയുധങ്ങൾ തൊഴിലാളിവർഗ്ഗത്തിന് നൽകിയത്.

ഇടത്തരവർഗ്ഗത്തിന്റെ വിഭാഗങ്ങളെന്ന നിലയ്ക്കുള്ള തങ്ങളുടെ നിലനില്പിനെ നാശത്തിൽനിന്നും രക്ഷിക്കാൻവേണ്ടി താഴേക്കിടയിലുള്ള ഇടത്തരക്കാരായ ചെറുകിടവ്യവസായികൾ , ഷോപ്പുടമകൾ , കൈവേലക്കാർ , കൃഷിക്കാർ തുടങ്ങിയവരെല്ലാം തന്നെ ബൂർഷ്വാസിക്കെതിരൊയി പോരാടുന്നു. അതുകൊണ്ട് അവർ വിപ്ലവകാരികൾ അല്ല, യാഥാസ്ഥിതികന്മാരാണ് , പോരാ , പിന്തിരിപ്പന്മാരാണ്

തൊഴിലാളിക്ക് സ്വത്തില്ല, ഭാര്യയും കുട്ടികളുമായുള്ള അവന്റെ ബന്ധത്തിനു ബൂർഷ്വാ കുടുംബബന്ധങ്ങളുമായുള്ള അവന്റെ ബന്ധത്തിനു ബൂർഷ്വാ കുടുംബബന്ധങ്ങളുമായി യാതൊരു സാദൃശ്യവുമില്ലാതായിത്തീർന്നിരിക്കുന്നു

തങ്ങളുടെ മുകളിലുള്ള ഔദ്യോഗികസമൂഹത്തിന്റെ എല്ലാ അട്ടികളേയും വായുവിലേക്ക് എടുത്തെറിയാതെ , ഇന്നത്തെ നമ്മുടെ സമൂഹത്തിന്റെ ഏറ്റവും താഴ്ന്ന തട്ടായ തൊഴിലാളി വർഗ്ഗത്തിന്അനങ്ങാനാവില്ല , സ്വയം എഴുന്നേൽക്കാനാവി

അടിയായ്മയുടെ കാലഘട്ടത്തിൽ , അടിയാൻ നഗരസഭാംഗമായി സ്വയം ഉയയർന്നു, അതുപോലെ തന്നെ ഫ്യൂഡൽ – സ്വേച്ഛാപ്രഭുത്വത്തിന്റെ നുകത്തിൻകീഴിൽ പെറ്റിബൂർഷ്വായ്ക്കു് ബൂർഷ്വായായി വളരാൻ കഴിഞ്ഞു. നേരേമറിച്ച് ഇന്നത്തെ തൊഴിലാളിയാകട്ടെ , വ്യവസ്ഥായം പുരോഗമിക്കുന്നതോടൊപ്പെ ഉയരുന്നതിനു പകരം സ്വന്തം വർഗ്ഗത്തിന്റെ ജീവിതസാഹചര്യങ്ങളിനിന്നുപോലും അധികമധികം അഃധപതിക്കുകാണു ചെയ്യുന്നത്

അതിനു ഭരിക്കാൻ അർഹതയില്ല, കാരണം അതിന്റെ അടിമയ്ക്കു് ആ അടിമത്തത്തിൻകീഴിൽപ്പോലും ഉപജീവനത്തിന്ഉറപ്പുനൽകാൻ അതിനു കഴിവില്ല.

സാമൂഹ്യോത്പാദനോപാധികളുടെ ഉടമകളും, കൂലിവേല എടുപ്പിക്കുന്നവരുമായ ആധുനികമുതലാളികളുടെ വർഗ്ഗത്തെയാണ് ബൂർഷ്വാസി എന്ന പദംകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്

പൊതുവിൽ സ്വത്തില്ലാതാക്കുകയല്ല, ബൂർഷ്വാ സ്വത്ത് ഇല്ലാതാക്കുകയാണ് കമ്മ്യൂണിസത്തിന്റെ സവിശേഷസ്വഭാവം

കുറച്ചുപേർ വളരെപ്പേരെ ചൂഷണം ചെയ്യുന്നതിന്റെ, അടിസ്ഥാനത്തിൽ ഉല്പാദനം നടത്തുകയും ഉല്പന്നങ്ങൾ സ്വായത്തമാക്കുകയും ചെയ്യുക എന്ന സമ്പ്രദായത്തിന്റെ ഏറ്റവും പൂർണ്ണവും അന്തിമവുമായ രൂപമാണ് ഇന്നത്തെ ബൂർഷ്വാ സ്വത്ത് .

ഈ അർത്ഥത്തിൽ കമ്മ്യൂണിസ്റ്റുകാരുടെ സിദ്ധാന്തത്തെ ഒരൊറ്റ വാചകത്തിൽ ഇങ്ങനെ ചുരുക്കിപ്പറയാം സ്വകാര്യസ്വത്ത് ഇല്ലാതാക്കൽ.

അതുകൊണ്ട് മൂലധനം വ്യക്തിപരമായ ഒരു ശക്തിയല്ല, ഒരു സാമൂഹ്യശക്തിയാണ്.

Author: grajmanu

(null)

Leave a comment